കൊച്ചി: കുഴുപ്പിള്ളി ബീച്ച് റോഡില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടില്‍ സജിത്തിനെയും കൂട്ടുകാരേയും വധിക്കാന്‍ ശ്രമിച്ച കേസിലാണ് അയ്യമ്പിള്ളി അറുകാട് വീട്ടിൽ ഉണ്ണി പാപ്പാന്‍ എന്ന അഖില്‍ (28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഖിലിനെ 2020 ല്‍ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയതായിരുന്നു. ഈ മാസം ഒന്‍പതാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പട്ടിക വടി കൊണ്ടുള്ള ആക്രമണത്തില്‍ സജിത്തിനും കൂട്ടുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍
RECENT NEWS
Advertisment