തൃശ്ശൂര്‍ : ഒല്ലൂരില്‍ നടുറോഡില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി വെളപ്പാടി വീട്ടില്‍ ശശിയെ ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രഭാതസവാരിക്കിടെയായിരുന്നു ആക്രമണം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശശിയുടെ അടുത്ത ബന്ധുവുള്‍പ്പെടെയുള്ള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നായ വളര്‍ത്തലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.