ഡല്‍ഹി : 1500 രൂപ നൽകാൻ വിസമ്മതിച്ചതിന് മാതാപിതാക്കളെ വെടിവച്ച് കൊന്ന് യുവാവ്. മാതാപിതാക്കളെ കൊന്നത് അനിയൻ കണ്ടുതോടെ അനിയനെയും പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മധ്യപ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിയ്ക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ല. കൊലപാതകത്തിന് ശേഷം സിം കാർഡ് വാങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.
ജനുവരി 24 ന് ഇയാൾ അമ്മയോട് 1500 രൂപ ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ കഴുത്തിൽ ഷാൾ കുരുക്കി മുറുക്കി. അമ്മ മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ അച്ഛന്റെ തോക്കെടുത്ത് നിറയൊഴിച്ചു. ശബ്ദം കേട്ട് താഴത്തെ മുറിയിലേക്ക് ഓടിയെത്തിയ അച്ഛന് നേരെയും യുവാവ് വെടിയുതിർത്തു. മാതാപിതാക്കളെ കൊന്നത് അനിയൻ കണ്ടതോടെ അനിയനെയും കൊല്ലുകയായിരുന്നു. മൂന്നു മൃതദേഹങ്ങളും ഒരു മുറിയിലാക്കിയ ശേഷം വീട് പൂട്ടി യുവാവ് സ്ഥലംവിട്ടു. മരണങ്ങൾക്ക് ഉത്തരവാദി താനാണെന്നും മരിക്കാൻ പോവുകയാണെന്നും കുറിപ്പെഴുതി വച്ചാണ് വീടു വിട്ടത്.