ഗുംല: ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ദമ്പതികളെ വീട്ടുജോലിക്കാരന്‍ കോടാലികൊണ്ട് വെട്ടികൊലപ്പെടുത്തി.
ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. റിച്ചാര്‍ഡ്, മെലനി മിന്‍സ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. വീട്ടില്‍ സഹായത്തിനെത്തിയിരുന്ന സത്യേന്ദ്രയാണ് കൊലപാതകം നടത്തിയതെന്ന് മകന്‍ പോലീസിനെ അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയായ സത്യേന്ദ്ര ലക്‌റയെ അറസ്റ്റ് ചെയ്തു.
ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം ; ഉറങ്ങിക്കിടന്ന ദമ്പതികളെ യുവാവ് കോടാലികൊണ്ട് വെട്ടിക്കൊന്നു
RECENT NEWS
Advertisment