കൊച്ചി : എറണാകുളത്ത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. എടവനക്കാട് സ്വദേശി സനൽ ആണ് മരിച്ചത്. അയൽവാസികളായ അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വേണു മകൻ ജയരാജ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അതിർത്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഏഴുമണിയോടെ പ്രതികൾ സനലിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദിച്ചു. പിന്നീട് കെട്ടിയിട്ട ശേഷം ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ സനലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. പ്രതികളെ ഞാറക്കൽ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
എറണാകുളത്ത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
RECENT NEWS
Advertisment