ലക്നൗ : ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ ഭാര്യ സോണിയയാണ് കൊല്ലപ്പെട്ടത്. ഗൂഗിളില്‍ തിരഞ്ഞതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വികാസിന്‍റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹാപൂര്‍ എസ്പി ദീപക് ഭുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുവരും വഴക്കായി. തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയപാതയില്‍ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ വികാസ് പറഞ്ഞത് പോലീസ് വിശ്വസിച്ചില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി വികാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.