കൊച്ചി: 53 കാരനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. മുരിക്കും പാടം പുതുവല്‍സ്ഥലത്ത് വീട്ടില്‍ വിഷ്ണു (32)വിനെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാഞ്ഞാലി കളത്തില്‍ വീട്ടില്‍ സാബു വര്‍ഗ്ഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവും കൊല്ലപ്പെട്ട സാബു വര്‍ഗ്ഗീസും തമ്മിലുണ്ടായ വഴിക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഞായറാഴ്ച രാത്രി മുരിക്കുംപാടം ശ്മശാനത്തിന് സമീപം വച്ച് പിടിയിലായ സാബു കൊല്ലപ്പെട്ട വര്‍ഗ്ഗീസിനെ മാരകമായി പരിക്കേല്‍പ്പിച്ച ശേഷം സമീപമുള്ള ഒരു പഴയ ഷെഡ്ഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.