Monday, May 12, 2025 5:49 am

വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അടക്കം 30 പേര്‍ക്കെതിരെ വധശ്രമത്തിന്​ കേസ്​

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂരിലെ തെങ്ങേലിയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്‌​ വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അടക്കം 30 പേര്‍ക്കെതിരെ കേസ്​. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​​ കെ.ജി. സഞ്​ജുവടക്കം 30 പേര്‍ക്കെതിരെയാണ്​ വധശ്രമം, സ്​ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത്​ കേസെടുത്തിരിക്കുന്നത്​.

തെങ്ങേലി പുതിരിക്കാട്ട് വീട്ടില്‍ രമണന്‍റെ (71) വീട്​ ആക്രമിക്കുകയും വെട്ടുകയും ചെയ്തെന്ന പരാതിയിലാണ്​ കേസെടുത്തത്​. സഞ്​ജുവിന്‍റെ നേതൃത്വത്തില്‍ ഇരുപതോളം സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന്​ ബോംബെറിഞ്ഞ ശേഷം ജെ.സി.ബി ഉപയോഗിച്ച്‌​ വീടിന്‍റെ മതില്‍ പൊളിക്കുകയും തടയുന്നതിനിടെയാണ്​ രമണനെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നുമാണ്​ കേസ്​. ഞായറാ​ഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജീപ്പിലും കാറിലുമായി എത്തിയ സംഘം രമണന്‍റെ വീട്ടുമുറ്റത്തേക്ക് ബോംബ് എറിയുകയായിരുന്നു. തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച്‌ മതില്‍ പൊളിച്ചു.

ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രമണന് വെട്ടേറ്റത്. ഇടതു കൈക്ക് വെട്ടേറ്റ ഇ​ദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ വീടിന് പിന്നിലുള്ള ആറ് വീട്ടുകാര്‍ക്ക് വേണ്ടി രമണന്‍റെ സ്​ഥലത്തുകൂടി നാലടി വഴി നല്‍കിയിരുന്നു. ഇതിന് ശേഷം ബാക്കിയുള്ള ഭൂമി മതില്‍ കെട്ടി തിരിച്ചു. ഈ മതിലാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബി യുമായി എത്തി പൊളിച്ചത്. എന്നാല്‍, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നാണ്​ സഞ്​ജു പറയുന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ പി സി സി പ്രസിഡന്‍റായി സണ്ണി ജോസഫ് എം എൽ എ ഇന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന് ഇന്ന് മുതൽ പുതിയ മുഖം. കെ...

അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ

0
ദില്ലി : അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ...

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...