തൃശ്ശൂർ : തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു, സുഹൃത്തുക്കളായ അജ്മൽ, അതുൽ ,യാസിം, അമിത് ,ധനേഷ് , എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്. കുത്തേറ്റ ബൈജു മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാര്‍ ജീവനക്കാരായ അമല്‍, വിഷ്ണു എന്നിവര്‍ പണാപഹരണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളിലൊരാളായ അമലിനെക്കുറിച്ച് സൂചനകളുണ്ടെന്ന് വലപ്പാട് പോലീസ് അറിയിച്ചു.
തൃശ്ശൂരിലെ ബാറിലെ കൊലപാതകം : ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജാക്കും ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
RECENT NEWS
Advertisment