അമൃത്‍സര്‍ : പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഭട്ടിൻഡ സ്വദേശിയായ ഹർക്കമൽ റാണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂസവാലയെ വെടിവച്ച എട്ട് ഷാർപ്പ് ഷൂട്ടർമാരിൽ ഒരാളാണ് റാണു എന്ന് വിശ്വസിക്കപ്പെടുന്നു. മൂസവാലയുടെ കൊലപാതകത്തിലെ പത്താമത്തെ അറസ്റ്റാണിത്. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽ സിദ്ദു മൂസവാല വെടിയേറ്റ് മരിച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കാരണമെന്നും, ലോറൻസ് ബിഷ്ണോയ് സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്.
സിദ്ദു മൂസവാലയുടെ കൊലപാതകം ; 8 ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാൾ അറസ്റ്റിൽ
RECENT NEWS
Advertisment