കോഴിക്കോട് : തിരുവമ്പാടിയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലില്‍തൊടിക സ്വദേശി മോഹന്‍ദാസ് (58) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവില്‍ പോയതായി തിരുമ്പാടി പോലീസ് അറിയിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ മുമ്പും ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. തര്‍ക്കത്തിനിടെ രജീഷ് കയ്യില്‍ കിട്ടിയ ടൈലിന്റെ ഭാഗം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം.
വഴിത്തര്‍ക്കം : അയല്‍വാസിയെ ടൈലിന് അടിച്ചു കൊന്നു
RECENT NEWS
Advertisment