തിരുവനന്തപുരം : അവസാനമില്ലാതെ സംസ്ഥാനത്തെ കൊലപാതക പരമ്പരകള്‍. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ഇതില്‍ 83 പേര്‍ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഇതില്‍ 83 പേര്‍ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍. 2019 മുതല്‍ 2022 വരെ മാര്‍ച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി പ്രകാരം 2019 ല്‍ 319 പേരും 2020 ല്‍ 318 പേരും 2021 ല്‍ 353 പേരും കൊല്ലപ്പെട്ടു.
2022 മാര്‍ച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറല്‍ പോലീസ് പരിധിയിലാണ് കൂടുതല്‍ പേര്‍ കൊലകത്തിക്ക് ഇരയായത്. 107 പേര്‍. കൂടുതല്‍ കൊലപാതകകേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഇവിടെ തന്നെ. സംഘടിത ആക്രമണത്തില്‍ 83 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയ രണ്ട് പേരുംകൊലകേസുകളില്‍ പ്രതികളായി. ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായി 38 പേരുടെ ജീവനും കൊലപാതകികള്‍ കവര്‍ന്നു.