Friday, April 25, 2025 4:24 pm

കൊല്ലപ്പെട്ട ഭാര്യ തിരിച്ചെത്തി ; കൊലക്കുറ്റം ചുമത്തപ്പെട്ട ഭർത്താവിനെ കുറ്റവിമുക്തമാക്കി കോടതി

For full experience, Download our mobile application:
Get it on Google Play

മൈസൂരു: കുശാൽനഗറിൽ ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയ സംഭവത്തിൽ, കൊലപാതകക്കേസിൽ അഞ്ചു വർഷത്തിനുശേഷം ഭർത്താവിനെ കോടതി കുറ്റവിമുക്തമാക്കി. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസിക്കോളനിയിലെ കെ. സുരേഷിനെ(35)യാണ് മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ് വെറുതേവിട്ടത്. വിചാരണക്കാലത്ത് സുരേഷ് രണ്ടരവർഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. സുരേഷിന്റെ ഭാര്യ മല്ലികയെ 2020-ലാണ് കാണാതാകുന്നത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ മൈസൂരു ജില്ലയിലെ ബെട്ടഡാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവേരി തീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടഅവശിഷ്ടം പോലീസ് കണ്ടെടുത്തു. ഇത് മല്ലികയുടേതാണെന്നും സുരേഷ് ഇവരെ കൊലപ്പെടുത്തുകയാണെന്നും കാണിച്ച് പോലീസ് കുറ്റപത്രം നൽകി.

എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദക്ഷിണ കുടകിലെ ഷെട്ടിഗേരിക്ക് സമീപം മല്ലികയെ മറ്റൊരാൾക്കൊപ്പം സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടു. ഈ വിവരം ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് സുരേഷിന്റെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. മല്ലിക സുഹൃത്ത് ഗണേഷിനൊപ്പം മടിക്കേരിയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും ഹാജരാക്കി. ബലംപ്രയോഗിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് സുരേഷ് കോടതിയെ അറിയിച്ചു. കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലംപോലും പരിശോധിക്കാതെ സുരേഷിനെ കുറ്റക്കാരനാക്കിയതിൽ പോലീസിനെ കോടതി ശക്തമായി വിമർശിച്ചു. പോലീസിനുണ്ടായ വീഴ്ചസംബന്ധിച്ച് കുടക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

0
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. നിയമം മുഴുവനായോ...

കേരളത്തിൽ നാളെ ഒരു ട്രെയിൻ പൂർണ്ണമായും റദ്ദാക്കി ; 2 ട്രെയിൻ ഭാഗികമായി റദ്ദാക്കി

0
തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174)...

മേപ്പാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

0
വയനാട്: മേപ്പാടിയിൽ അറുമുഖന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്. കുങ്കിയാനകളെ...

രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

0
കാസര്‍കോട് : ഹൊസങ്കടിയില്‍ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. 480...