Tuesday, May 6, 2025 12:07 am

ഇ – ഗേറ്റുകള്‍ തകരാറിലായി ; മസ്‌കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : മസ്‌കറ്റ് വിമാനത്താവളത്തിലെ ഇ-ഗേറ്റുകള്‍ക്കുണ്ടായ തകരാര്‍ മൂലം യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരും സന്ദര്‍ശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് പുറത്തു കാത്തുനിന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വിമാനങ്ങള്‍ എത്തുന്ന സ്ഥലമാണ് മസ്‌കറ്റ് വിമാനത്താവളം. രാത്രിയിലും രാവിലെയുമായി നീണ്ട നിരയാണ് വിമനത്താവളങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ ഇവിടെ കാത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ നിന്ന് രാത്രി മസ്‌കറ്റില്‍ എത്തിയവരും വരിയില്‍ ഒരുപാട് സമയം നില്‍ക്കേണ്ടി വന്നു. ഒരുപാട് സമയം കഴിഞ്ഞാണ് വിമാനത്താവളത്തില്‍ വന്നിറിങ്ങിയ മലയാളികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയത്.

മണിക്കൂറുകള്‍ കാത്തിരുന്ന് പലരും പുറത്ത് ഇറങ്ങിയത്. ഇത്രയും സമയം വാഹന പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ പലര്‍ക്കും പുറത്തിറങ്ങിയപ്പോള്‍ വലിയൊരു തുക നഷ്ടമായി. ശൈത്യകാല വിനോദ സഞ്ചാര സീസണ്‍ ഒമാനില്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തേക്ക് എത്തിയിട്ടുണ്ട്. ഇമിഗ്രേഷന്‍, ചെക്ക്ഇന്‍, സെക്യൂരിറ്റി കൗണ്ടറുകള്‍ക്ക് മുന്നിലെല്ലാം നീണ്ട നിരയാണ് അനുഭവപ്പെട്ടത്. പാസ്പോര്‍ട്ട് സ്റ്റാംപിങ്ങിനുവേണ്ടിയുള്ള സ്വദേശികളുടെയും റസിഡന്റ് വീസക്കാരുടെയും കാത്തുനില്‍പ്പ് ഒഴിവാക്കാനാണ് റോയല്‍ ഒമാന്‍ പോലീസ് ഇഗേറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതിന്റെ തകരാറാണ് കഴിഞ്ഞ ദിവസം യാത്രക്കാരെ വലച്ചത്. ഇ ഗേറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ ഇപ്പോള്‍ നേരിട്ടിരിക്കുന്ന ബുദ്ധിമുട്ട് വേഗത്തില്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ വേഗത്തിലാക്കാന്‍ സാധിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സി ഇ ഒ ശൈഖ് ഐമന്‍ അല്‍ ഹുസ്നി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...