ചെന്നൈ : സംഗീത സംവിധായകന്‍ എസ്.പി.എല്‍ സെല്‍വദാസന്‍ (49) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ മുഗപ്പെയറില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സെല്‍വദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡിലെ മീഡിയനില്‍ തലയിടിച്ചു വീണ സെല്‍വദാസനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 2016 ല്‍ പുറത്തിറങ്ങിയ അന്തമാന്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.