Wednesday, April 9, 2025 7:23 pm

ജാതി കൃഷി അറിയേണ്ടത്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി. കാലവർഷത്തോടു കൂടി ജാതി തൈകൾ നടാം. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ചെടികൾ ‍ നടുന്നത്. പ്രകൃതിയിൽ 50:50 എന്ന തോതിലാണ് ആൺ പെൺ ചെടികൾ കണ്ടുവരുന്നത്. ശരിയായ പരാഗണത്തിനു പത്ത് പെൺ ചെടിക്ക് ഒരു ആൺ ചെടി ആവശ്യമാണ്‌. പുഷ്പിക്കുന്നതിന് മുമ്പ് ആൺ പെൺ ചെടികൾ തിരിച്ചറിയാൻ സാധ്യമല്ല.

മരങ്ങളിൽ നിന്ന് വിളഞ്ഞു പൊട്ടി വിടർന്ന കായ്കളാണു വിത്തിനായി തിരഞെടുക്കേണ്ടത്. ജാതിപത്രി മാറ്റിയതിനു ശേഷം ഉടനെ വിത്ത്‌ പ്രതേകമായി ഉണ്ടാക്കിയ തവാരണകളിൽ ‍ നടാവുന്നതാണ്. അന്നുതന്നെ നടാൻ സാധ്യമല്ലെങ്കിൽ വിത്ത് നനവുള്ള ഈർച്ചപൊടിയിലോ, മണ്ണിലോ, സുര്യപ്രകാശം തട്ടാതെ സൂക്ഷിക്കേണ്ടതാണ്. ഉണങ്ങിയാൽ വിത്ത് മുളക്കില്ല. ചെടികളുടെ ആദ്യകാല വളർച്ചക്ക് തണൽ ആവശ്യമാണ്.

ആദ്യഘട്ടങ്ങളിൽ തണലിനായി വാഴക്കൃഷി ചെയ്യാവുന്നതാണ്. 8 മീറ്റർ വീതം അകലത്തിൽ 90 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികെളെടുത്ത് അതിൽ മേൽമണ്ണും കമ്പോസ്റ്റും ചേർത്ത് നിറയ്ക്കുക. സാധാരണ ജാതിതൈകൾ തായ് ചെടികളുമായി ചേർത്ത് ഒട്ടിച്ചോ പാച്ച് ബഡഡിംഗ് ചെയ്തോ പുതിയ തൈകളുണ്ടാക്കാം. ആൺ ചെടികളിൽനിന്നെടുക്കുന്ന മുകുളങ്ങളോ കമ്പുകളോ ഉപയോഗിക്കുമ്പോൾ ആൺചെടികളും, പെൺചെടികളിളിൽ നിന്ന് സിയോൺ ‍ ഉപയോഗിക്കുമ്പോൾ പെൺചെടികളും ലഭിക്കും. എന്നാൽ ഗ്രാഫ്റ്റിംഗിനോ ബഡഡിംഗിനോ ഉപയോഗിക്കുന്ന മുകുളങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രതേകം ശ്രദ്ധിക്കണം.

നേരെ വളരുന്ന കമ്പിൽ നിന്ന് എടുത്താൽ മാത്രമേ അതിൽ നിന്നുണ്ടാകുന്ന ചെടികൾ ഉയരത്തിൽ വളരുകയും, ധാരാളം വിളവ് നൽകുകയും ചെയ്യൂ. ജാതിയുടെ ഉയർന്ന വിളവിനും ഗുണമേന്മക്കും സാദാരണയായി നല്ല ജലസേചനം ആവശ്യമാണ്‌. എന്നിരുന്നാലും എത്ര തവണ ജലസേചനം നടത്തണം എന്നുള്ളത് കാലാവസ്ഥ. മണ്ണിന്റെ ഈർപ്പം പിടിച്ചു നിർത്താനുള്ള കഴിവ്, ചെടിയുടെ പ്രായം എന്നതിനെ ആശ്രയിച്ചിരിക്കും. വേനൽ കാലങ്ങളിലും വരണ്ട അവസ്ഥയിലും തുടർച്ചയായുള്ള ജലസേചനം ആവശ്യമാണ്‌.

തൈ നട്ട് ആദ്യവർഷം ഓരോ തൈയ്ക്കും 10 കിലോ ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. ഇത് ക്രമേണെ വർദ്ധിപ്പിച്ച് 15 വർഷമെത്തുമ്പോഴേക്കും ഓരോ മരത്തിനും 50 കിലോ ജൈവവളം ചേർക്കാവുന്നതാണ്‌. ജൈവവളത്തിനു പുറമേ ഒന്നാം വർഷം ഓരോതൈക്കും 44 ഗ്രാം യൂറിയ, 100 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, 80 ഗ്രാം പൊട്ടാഷ് എന്നീ വളങ്ങൾ ചേർക്കണം. രണ്ടാം വർഷം മേൽപറഞ്ഞതിന്റെ ഇരട്ടിയും ക്രമേണ അളവ് വർദ്ധിപ്പിച്ച് 15 വർഷമാകുമ്പോഴേക്കും മരമൊന്നിന് 1085 ഗ്രാം യൂറിയ, 1375 ഗ്രാം രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, 1600 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.

വർഷത്തിൽ മിക്കവാറും എല്ലാ സമയത്തും കായുണ്ടാകുമെങ്കിലും ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് കൂടുതൽ വിളവു ലഭിക്കുക. ജാതിക്കായും ജാതിപത്രിയുമാണ് ഉപയോഗയോഗ്യമായ ഭാഗങ്ങൾ. മാംസളമായ പുറംതോട് മാറ്റിയാൽ മൃദുലവും തൂവൽപോലെയുമുള്ള ചുവന്ന ജാതിപത്രി കാണാം. ജാതിക്കയേക്കാൾ കൂടുതൽ വില ജാതിപത്രിക്കാണ്. ജാതിപത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്ത് തണലിൽ വച്ച് ഉണക്കിയെടുക്കണം. 3 മുതൽ 5 ദിവസം വരെ വേണ്ടിവരും. കായ്കൾ നന്നായി ഉണങ്ങുന്നതിന് 6-8 ദിവസം വരെ ആവശ്യമാണ്. ഇത് ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചുവെക്കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന്...

പൂനെയിൽ ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

0
പൂനെ: പൂനെയിലെ കോത്രുഡിൽ ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി...

വിനോദയാത്ര വൈകി, കാഴ്ചകൾ നഷ്ടപ്പെട്ടു ; ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്...

0
തൃശൂർ: വിനോദയാത്ര വൈകിയതുമൂലം കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത...

അഭിഭാഷകരുടെ കോടതി ബഹിഷ്കരണത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
എറണാകുളം: അഭിഭാഷകരുടെ കോടതി ബഹിഷ്കരണത്തിൽ കടുത്ത വിമർശനവും, നടപടിയുമായി ഹൈക്കോടതി. കോടതി...