Sunday, March 23, 2025 3:13 am

സുരക്ഷാ സംവിധാനങ്ങളില്ലാതെ എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ ; സുരക്ഷക്കായുള്ളത് മാസ്കും കയ്യുറയും മാത്രം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ സംവിധാനങ്ങളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുന്ന നൂറുകണക്കിന് ചരക്ക്, യാത്രാവാഹനങ്ങൾ പരിശോധിക്കേണ്ടിവരുന്ന ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് പി പി ഇ കിറ്റുകൾ നൽകണമെന്നാണ് ആവശ്യം.

സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളിൽ ഒന്നായ മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി ദിനം പ്രതി ഇതരസംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് യാത്രാ, ചരക്ക് വാഹനങ്ങളാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വാഹനങ്ങൾ പൂർണ്ണമായും പരിശോധിച്ച് കടത്തിവിടേണ്ട ഉത്തരവാദിത്തം ഈ ചെക്ക് പോസ്റ്റ് ജീവനക്കാർക്കാണ്. എന്നാൽ ഇവിടെ ജോലി ചെയ്യുന്നവർക്ക് യാതൊരു വിധ കൊവിഡ് 19 പ്രതിരോധ സംവിധാനങ്ങളുമില്ല. പി. പി. ഇ കിറ്റോ, ഫെയ്‌സ് ഷീൽഡോ ഇല്ലാതെയാണ് ഇവരുടെ വാഹന പരിശോധന.

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ആദ്യ പരിശോധന കേന്ദ്രമായ മുത്തങ്ങയിൽ ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് ആകെ നൽകിയിരിക്കുന്നത് കയ്യുറയും മാസ്ക്കും മാത്രമാണ് . ഇതുവഴി കടന്നുവന്നവർക്കാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പിപിഇ കിറ്റ്, ഫെയ്‌സ് ഷീൽഡ് അടക്കമുള്ള സുരക്ഷസംവിധാനങ്ങൾ നൽകണമെന്നാണ് ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മികവിന്റെ നിറവില്‍ ഇലന്തൂര്‍ പട്ടികജാതി വികസന ഓഫീസ്

0
പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍...

മൂന്നാം ഘട്ടം ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ്...

സമ്പൂര്‍ണ ഹരിത പ്രഖ്യാപനവുമായി ആറന്മുള ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ...