Thursday, July 10, 2025 7:50 pm

നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ് രംഗത്തെത്തി. തങ്ങള്‍ ആരുടേയും പണം വാങ്ങിയിട്ടില്ലെന്നും കല്‍ക്കട്ട ആസ്ഥാനമായ SREI EQUIPMENT FINANCE LTD എന്ന കമ്പിനിക്കാണ് നിക്ഷേപകര്‍ പണം നല്‍കിയതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് ശുദ്ധ അസംബന്ധവും തട്ടിപ്പുമാണെന്ന് നിക്ഷേപകര്‍ പ്രതികരിച്ചു. അതുപോലെ AA+ റേറ്റിംഗ് എന്നത് നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും തട്ടിപ്പാണെന്നും പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെയോ സര്‍ക്കാരിന്റെയോ ഗ്യാരണ്ടി നിക്ഷേപത്തിനില്ല. റേറ്റിംഗും ഗ്രേഡിംഗും പരസ്യത്തില്‍ കാണിക്കുമ്പോള്‍ നിക്ഷേപകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണ്. തങ്ങളുടെ നിക്ഷേപം നല്‍കിയത് മുത്തൂറ്റ് ഗ്രൂപ്പിനാണ്. പണം കൈപ്പറ്റിയ അവര്‍ ഇപ്പോള്‍ കൈമലര്‍ത്തിക്കഴിഞ്ഞു. പിന്നെ സര്‍ക്കാരും റിസര്‍വ് ബാങ്കും എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും തട്ടിപ്പിനിരയായവര്‍ ചോദിച്ചു. AA+ റേറ്റിംഗും ഗ്രേഡിംഗും കൊണ്ട് നിക്ഷേപകര്‍ക്ക് യാതൊരു ഗുണവും ഇല്ലെന്നു മാത്രമല്ല നിക്ഷേപിച്ച ലക്ഷങ്ങള്‍ ഇപ്പോള്‍ നഷ്ടപ്പെടുകയും ചെയ്തു.

തങ്ങള്‍ക്ക് SREI EQUIPMENT FINANCE LTD എന്ന ഒരു കമ്പിനിയെ അറിയില്ലെന്നും അങ്ങനെ അറിയാത്ത ഒരു കമ്പിനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കാന്‍ തങ്ങള്‍ തുനിയുമോയെന്നും ഇവര്‍ ചോദിച്ചു. തന്നെയുമല്ല പതിറ്റാണ്ടായി തങ്ങള്‍ പണം നിക്ഷേപിച്ചുകൊണ്ടിരുന്നത് മുത്തൂറ്റ് ഫിനാന്‍സില്‍ ആണ്. മുത്തൂറ്റിന്റെ എന്‍.സി.ഡി യില്‍ പണം നിക്ഷേപിക്കണം എന്ന് പറഞ്ഞാണ് ബ്രാഞ്ച് മാനേജര്‍ സമീപിച്ചതെന്നും പണം നല്‍കിയത് മുത്തൂറ്റ് പുറത്തിറക്കിയ കടപ്പത്രത്തിനാണെന്നും ഇവര്‍ ഉറപ്പിച്ചു പറഞ്ഞു. ചിലര്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്ക് മാസംതോറും പലിശ തന്നിരുന്നുവെന്നും കോവിഡ്‌ കാലം മുതല്‍ അത് മുടങ്ങിയെന്നും ചോദിച്ചപ്പോള്‍ NCD യുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുടക്കം വന്ന പലിശകൂടി ചേര്‍ത്ത് നല്‍കാമെന്നുമായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് മുതലുപോലും തിരികെ തന്നില്ലെന്ന് നിക്ഷേപകനായ കൊച്ചി സ്വദേശി അനില്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. നിക്ഷേപിച്ച പണം ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന നിലപാടാണ് കമ്പിനി മുതലാളി സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. സത്യം ഇതായിരിക്കെ വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് മുത്തൂറ്റ് ഫിനാന്‍സ് പ്രചരിപ്പിക്കുന്നത്.

മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രചരണം ഇങ്ങനെ :- 2018 ൽ SREI EQUIPMENT FINANCE LTD ഒരു AA+ റേറ്റിംഗ് ഉള്ള കമ്പനി ആയിരുന്നത് കൊണ്ടാണ് മുത്തൂറ്റ് സെക്യൂരിസ് അതിന്റെ NCD മുത്തൂറ്റ് കസ്റ്റമേഴ്സിനു വേണ്ടി റെക്കമെന്റ് ചെയ്തത്. കസ്റ്റമേഴ്‌സ് നേരിട്ട് ശ്രെയുടെ പേരിൽ ചെക്ക് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. മുത്തൂറ്റിന്റ പേരിൽ കാശോ ചെക്കോ മേടിച്ചിട്ടില്ല. കൂടാതെ 2018 മുതൽ 2020 ഡിസംബർ വരെയും ശ്രെയിൽ നിന്നും നേരിട്ട് പലിശയും വാങ്ങിച്ചിട്ടുണ്ട്.
——————-
SREI EQUIPMENT FINANCE LTD. NCD PROBLEMS. വസ്തുതകൾ ( available in site)
SREI. കമ്പനി ഇപ്പോൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റർ കൺട്രോളിൽ ആണ്. കമ്പനിയുടെ ബിസിനസ്‌ നിർത്തി. കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്തവരുടെ പണം തിരിച്ചു കൊടുക്കുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കമ്പനിയിൽ ഉള്ള പണം പല കമ്പനികൾക് ലോൺ കൊടുത്തിരിക്കുന്നതാണ്. അതു തിരിച്ചു കിട്ടുന്ന മുറക്കോ അല്ലെങ്കിൽ കമ്പനിയുടെ ലോൺ മുഴുവനായി മറ്റു കമ്പനികൾക്ക് വിറ്റോ നിക്ഷേപകരുടെ പണം തിരിച്ചു തരാനുള്ള നടപടികൾ തുടങ്ങി.
———————-
മുത്തൂറ്റുമായി ഈ കമ്പനിക്കു യാതൊരു റിലേഷനും ഇല്ല. യാതൊരുവിധ ബിസിനസ്‌ ഇടപാടും നടത്തിയിട്ടില്ല.
ICICI Securities, HDFC Securities തുടങ്ങിയ ഷെയർ ബ്രോക്കർ സ്ഥാപനങ്ങളാണ്, കൂടുതൽ Srei. NCD അവരുടെ കോസ്റ്റമേഴ്സിനായി റെക്കമെന്റ് ചെയ്തിട്ടുള്ളത്. Muthoot Securities ഉം അതുപോലെ ഒരു ഷെയർ ബ്രോക്കർ സ്ഥാപനം ആണ്. Srei. യുടെ NCD യിൽ നിക്ഷേപം നടത്തി കോസ്റ്റമേഴ്‌സിന് നഷ്ടം ഉണ്ടായാൽ അത് നികത്താൻ ബ്രോക്കർക്ക് എങ്ങനെ സാധിക്കും.
——————-
ഇങ്ങനെയുള്ള ന്യായവാദങ്ങള്‍ ആണ് മുത്തൂറ്റ് ഫിനാന്‍സ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. നിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് കൂടുതല്‍പ്പേര്‍ പരാതിയുമായി എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. മുത്തൂറ്റിന്റെ വാദങ്ങള്‍ പൊള്ളയാണെന്നും തങ്ങളെ പട്ടിണിയിലാക്കി മുത്തൂറ്റ് ഫിനാന്‍സ് ഉടമകള്‍ ആഡംബര ജീവിതം നയിക്കുകയാണെന്നും നിക്ഷേപകര്‍ കുറ്റപ്പെടുത്തി. >>> കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളവര്‍ക്ക് തങ്ങളുടെ അനുഭവം ഞങ്ങളുമായി പങ്കുവെക്കാം. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ അങ്ങനെതന്നെ കൈകാര്യം ചെയ്യും. ബന്ധപ്പെടുക – പ്രകാശ് ഇഞ്ചത്താനം, ചീഫ് എഡിറ്റര്‍ 94473 66263, 85471 98263.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത് കേരള ബാങ്ക്

0
പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത്...

കോന്നി ചെങ്കുളം പാറമടയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുവാൻ യോഗ തീരുമാനം

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടക്ക് എതിരെ നാട്ടുകാർ ഉന്നയിച്ച പരാതികൾ...

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...