മുട്ടത്തുകോണം : എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികം, എഡ്യൂഫെസ്റ്റ്, യാത്രയയപ്പ് സമ്മേളനം എന്നിവ നടന്നു. കലാ, കായിക, അക്കാദമിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്. എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ വി.കെ. മുഖ്യാതിഥി ആയിരുന്നു. എസ്.എൻ.ഡി. പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ശിരീഷ്, ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, ഹെഡ്മിസ്ട്രസ് സ്മിത ശ്രീധരൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി , സുരേന്ദ്രൻ.എസ്, ഓമന രാജേന്ദ്രൻ, ഷൈനി ബാബു, എൻ.സജീവ്കുമാർ. എൻ, കെ.കെ.സുശീലൻ, എം.ആർരേഖ, വി.എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ പി.ശിരീഷ്, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് പി.ഉഷ , ഹയർ സെക്കൻഡറി അദ്ധ്യാപിക പി.ഡി പ്രസന്നകുമാരി, ഹൈസ്‌കൂൾ അദ്ധ്യാപിക മനു. പി. പണിക്കർ, ഓഫീസ് അസിസ്റ്റന്റ് ആർ.മുത്തു, എന്നിവരെ എസ്. എൻ. ഡി. പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ. ജി. ബാബു ആദരിച്ചു.