വയനാട് : മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
അതേസമയം മരം മുറിക്കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി വിധിപറയാനായി മാറ്റിയിരുന്നു. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസ് ഡയറിയടക്കമുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ വെള്ളിയാഴ്ച്ചയ്ക്കകം കൈമാറാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.