കൊച്ചി: വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ-വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ ഇരയാവുകയായിരുന്നുവെന്ന് പ്രതികളില്‍ ഒരാളായ റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. വനം വകുപ്പിന്റെ അടക്കമുള്ള അനുമതിയോടെയാണ് മരം മുറിച്ചത്, അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളായ റോജി, ആന്റോ, ജോസ് കുട്ടി എന്നിവരുടെ വാദം. പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
RECENT NEWS
Advertisment