മുവാറ്റുപുഴ : മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തില്‍ മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റര്‍ രാജിവെച്ചു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വലിയ വിവാദത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. ഇതോടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. ജോസ് കെ. പീറ്ററിന്‍റെ രാജി സ്വീകരിച്ചതായി അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം : മുവാറ്റുപുഴ അർബൻ ബാങ്ക് സി.ഇ.ഒ രാജിവെച്ചു
RECENT NEWS
Advertisment