പത്തനംതിട്ട : ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് കക്കാട്ടാറില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി നാളെ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 10 വരെ മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ അഞ്ച് സെ.മീ വീതം ഉയര്‍ത്തി 15,000 ഘന അടി ജലം തുറന്ന് വിടും. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും തീരദേശ വാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി തോമസ് അറിയിച്ചു.
മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ നാളെ (വെള്ളിയാഴ്ച) രാവിലെ 9 മുതല്‍ 10 വരെ തുറന്ന് വിടും ; ജനങ്ങള്‍ ജാഗ്രത പാലിക്കണം
RECENT NEWS
Advertisment