തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. ഭരണപരവും നിയമപരവുമായ വഴിയില്‍ ഗവര്‍ണര്‍ വരണം. ആഎസ്എസ് – ബിജെപി പ്രീതിയാണ് ഗവര്‍ണര്‍ നോക്കുന്നത്. കേരളം നിര്‍മ്മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കന്നത് എന്നോര്‍ക്കണമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും അനുകൂലമായി കാര്യങ്ങള്‍ എങ്ങനെ മാറ്റാമെന്നാണ് ഗവര്‍ണര്‍ നോക്കുന്നത്. ഗവര്‍ണറെ ചാന്‍സിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. ഗവര്‍ണര്‍ക്ക് കീഴടങ്ങില്ല. യാതൊരു വിധ ഒത്തുതീര്‍പ്പിനും ശ്രമിക്കില്ല. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്നത് അടവാണ്. ഉന്നത കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ നിലപാട് അടക്കം തിരുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഗവര്‍ണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033