Friday, July 4, 2025 9:04 am

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു. ദേശീയ തലത്തിൽ സിപിഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലത് പോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർ എല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളിൽ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ മത്സരിച്ചില്ല. വളരെ ചുരുക്കം സീറ്റുകളിൽ മത്സരിക്കുന്നവര്‍ക്ക് ഇത്തവണ ഐക്യമുന്നണി പോലെ വര്‍ഘീയ ധ്രുവീകരണത്തിന് കാരണമായി. മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളിൽ പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപി ക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശ്ശൂരിൽ കോൺഗ്രസ്‌ വോട്ട് ചോർന്നത് ഇക്കരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ പ്രവർത്തിക്കും. തോൽവിയിൽ സമഗ്ര പരിശോധന നടത്തി.

ജനങ്ങൾക്ക് നൽകുന്ന ആശ്വാസ നടപടികൾ ഉണ്ട്. പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാൻ ആയില്ല. ആ പ്രശ്നവും വോട്ടിൽ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...