തിരുവനന്തപുരം : സി.പി.എം മതത്തിന് എതിരല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്കെതിരായോ മതത്തിനെതിരായോ ഒരു യുക്തിവാദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയെന്നത് സര്‍ക്കാരിന്‍റെ നയമല്ല. ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുകയാണ് സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഇനിയും നാളുകളുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പുത്തന്‍പള്ളി മേഖലയിലാണ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയില്‍ എം.വി. ഗോവിന്ദന്‍ പങ്കെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.