കണ്ണൂര്‍: പൂര്‍വ മാതൃകകള്‍ ഇല്ലാതെ ലോകത്തിനു മുന്നില്‍ വികസന മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.നീതി ആയോഗ് തയ്യാറാക്കിയ 16 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംയോജിപ്പിച്ച് കേരളം തയാറാക്കിയ 10 ലക്ഷ്യങ്ങള്‍ വിശേഷാല്‍ ഗ്രാമസഭകള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാല്‍ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടനവും ദേശീയതല പഞ്ചായത്ത് അവാര്‍ഡ് വിതരണവും കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വിശേഷാല്‍ ഗ്രാമസഭയും മന്ത്രി ഉദ്ഘാടനം ചെയ്തു.