Thursday, May 8, 2025 6:22 pm

എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി: സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കോന്നിയിൽ ഉജ്വല സ്വീകരണം. ചൊവ്വാഴ്ച്ച രാവിലെ 10 മുതൽ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനസഞ്ചയം ഒഴുകിയെത്തി. ജാഥാ ക്യാപ്റ്റനെ റിപ്പബ്ളിക്കൻ സ്കൂളിനു സമീപത്തു നിന്ന് തുറന്ന രഥത്തിൻ്റെ ആകൃതിയിൽ ഉള്ള വാഹനത്തിൽ ബാൻഡ് മേളത്തിന്റെയും ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.

വാഹനത്തിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ എന്നിവർ ക്യാപ്റ്റനൊപ്പം ഉണ്ടായിരുന്നു. മഹിള അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയും ഒട്ടകവും കുതിരയുമെല്ലാം ജാഥ ക്യാപ്റ്റന് അകമ്പടി സേവിച്ചു.

കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി എബ്രഹാം വാഴയിലിന്റെ നേതൃത്വത്തിൽ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ചു. തുടർന്ന് സ്വീകരണ വേദിയിലേക്ക് ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. വിവിധ കമ്മിറ്റികൾ നൽകിയ സ്വീകരണത്തിന് പുറമേ ഗവിയിൽ നിന്നെത്തിയ തൊഴിലാളി സ്ത്രീകൾ അവരുടെ പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞ് ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു. തുടർന്ന് ആവണിപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പൻ അച്ചുതനും വാർഡ് മെമ്പർ പി സിന്ധുവും ക്യാപ്റ്റനെ ഓലത്തൊപ്പി അണിയിച്ചു. സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പി ജെ അജയകുമാർ അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ സ്വാഗതം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക് ,ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മമകുമാർ, അഡ്വ.ആർ സനൽകുമാർ, ടി ഡി ബൈജു, എസ് നിർമ്മലാദേവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.കെ മോഹൻകുമാർ, എസ് ഹരിദാസ്, ആർ തുളസീധരൻ പിള്ള, ഏഎൻ സലിം ,കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, പെരുന്നാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, കെ എസ് കെ ടി യു ജില്ലാ പ്രസിഡൻ്റ് പി എസ് കൃഷ്ണകുമാർ ,സംഗേഷ് ജി നായർ, എം എസ് ഗോപിനാഥൻ, ജിജോ മോഡി, ആർ ഗോവിന്ദ്, കോന്നി വിജയകുമാർ, ഫാ.ജിജി തോമസ്, കൈപ്പട്ടൂർ തങ്കച്ചൻ, കെ എസ് സുരേശൻ, പഞ്ചായത്ത് പ്രസിഡൻ്റ് മാരായ ടി വി പുഷ്പവല്ലി ,ആർ മോഹനൻനായർ ,പി ആർ പ്രമോദ്, രേഷ്മ മറിയം റോയി, എൻ നവനിതത്, രജനി ജോഷി എന്നിവർ വേദിയിൽ സന്നിഹിതരായി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തി തക്കതായ മറുപടി നൽകിയെന്ന് വിദേശകാര്യമന്ത്രാലയം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും...

പാക് സിനിമകൾ ഒടിടിയിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറെടുത്ത് ഇന്ത്യ ; സിനിമകൾക്കും സീരിസുകൾക്കും...

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്താൻ സംഘർഷാവസ്ഥ തുടരവെ സൈബറിടങ്ങളിലും പാകിസ്താനെതിരെയുള്ള...

ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക

0
ലാഹോർ : ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം...

രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത് ; പാകിസ്താന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ

0
ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പ്രതിരോധമന്ത്രി...