മട്ടന്നൂര്‍ : ജുമാമസ്ജിദ് നിര്‍മ്മാണത്തിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വിശ്വാസികളെയാണ് അവര്‍ വഞ്ചിച്ചതെന്നും ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം വഖഫ് തട്ടിപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണമുയര്‍ന്നത്.