കണ്ണൂർ : കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്ന് സിപിഎം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പൊലീസ് നടപടി തെറ്റാണെന്നും എം വി ജയരാജൻ പറഞ്ഞു.
കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടയ്ക്കണം ; എംവി ജയരാജൻ
RECENT NEWS
Advertisment