പെരിന്തല്‍മണ്ണ: നമ്പര്‍പ്ലേറ്റ് മാറ്റിവെച്ച് വാഹനം ഉപയോഗിച്ചതിന് ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കേസെടുത്തു. വെള്ള നിറത്തിലുള്ള ഫോര്‍ച്യൂണ്‍ വാഹന ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും നമ്പര്‍ മാറ്റി നല്കിയ കടയുടമക്കെതിരെയും നിയമനടപടികള്‍ കൈക്കൊള്ളുമെന്നും പെരിന്തല്‍മണ്ണ ജോയന്റ് ആര്.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
വാഹന ഡീലര്‍മാര്‍ വഴിയാണ് ഇത്തരം നമ്പര്‍ പ്ലേറ്റ് അനുവദിക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ പ്രത്യേക സെക്യൂരിറ്റി നമ്പറും, മറ്റു സുരക്ഷ ഫീച്ചറുകളും അടങ്ങിയതും വാഹനത്തില്‍ റിവേറ്റ് ചെയ്തു പിടിപ്പിക്കുന്നതുമാണ്. വാഹനം മോഷണം പോയാല്‍ പോലീസിന് കണ്ടുപിടിക്കാവുന്ന വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍പറത്തിയാണ് നമ്പര്‍പ്ലേറ്റ് മാറ്റിയതെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുകൂടാതെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ക്കെതിരെയും ഹെല്‍മറ്റ് ഇല്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച വാഹനമോടിച്ചവര്ക്കേതിരെയും 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
എം.വി.ഐ ശരത് സേനന്, എ.എം.വി.ഐമാരായ മുഹമ്മദ് ലബീബ്, വിജീഷ്, ഹരിലാല്‍, ജോബിന് എന്നിവരായിരുന്നു പരിശോധനാസംഘത്തില്‍.