Monday, May 12, 2025 8:09 pm

വയനാട്ടിലെ എംവിഡി പദ്ധതി അന്താരാഷ്ട്രാ കോൺഫറൻസിൽ, എഐ കാമറയ്ക്കടക്കം പ്രശംസ നേടി മടക്കം

For full experience, Download our mobile application:
Get it on Google Play

ദില്ലി: സുരക്ഷിത ഗതാഗത നിർവഹണവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ കേരളത്തിനുവേണ്ടി വയനാടിന്റെ പദ്ധതി അവതരിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കുന്നതിന് മാനന്തവാടി താലൂക്കിലെ 2022,2023 വർഷങ്ങളിലെ ആക്‌സിഡന്റ് ഡാറ്റാ വിശകലനവും കേസ് സ്റ്റഡിസും എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ, എൻഫോഴ്‌സ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗ്ഗനിർദേശങ്ങളും റോഡുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടും സുരക്ഷാ പദ്ധതികളും പോസ്റ്റ് ക്രാഫ്റ്റ് കെയർ മാർഗങ്ങളുമാണ് ലോകവേദിയിൽ എത്തിയത്. വയനാട്ടിലെ നേട്ടങ്ങൾ ലോകത്തെ അറിയിച്ചത് അഭിമാന നേട്ടമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എ സുമേഷാണ് കേരളത്തെ പ്രതിനിധീകരിച്ച് ഐഐടി ദില്ലി TRIP സെന്ററിന്റെ സ്പോൺസർഷിപ്പോട് കൂടി ഈ അഭിമാന വേദിയിൽ പങ്കെടുത്തത്. ദില്ലി ഐഐടിയുടെ ട്രാൻ സ്പോർട്ടേഷൻ റിസർച്ച് ആൻഡ് ഇൻജുറി പ്രിവൻഷൻ സെന്റർ (ട്രിപ്), ഇൻഡിപെൻഡന്റ് കൗൺസിൽ ഫോർ റോഡ് സേഫ്റ്റി ഇന്റർ നാഷണൽ (ഐകോർസി) എന്നിവ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

അപകട ങ്ങൾ തടയലും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ ശാക്തീകര ണവുമായിരുന്നു പ്രധാന ചർച്ച. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ആർടിഒ എൻഫോഴ്സ്മെൻ്റ് 2022-23 വർഷം നടത്തിയ റോഡ് ഓഡിറ്റും സുരക്ഷാ പദ്ധതികളുടെ വിവരണവുമാണ് അവതരിപ്പിച്ചത്. ആക്‌സിഡന്റ് ഡാറ്റാ വിശകലനവും റോഡ് ഓഡിറ്റ് അടക്കമുള്ള പരിഹാര മാർഗ്ഗങ്ങളും നേരത്തെ ദില്ലിയിൽ ഐഐടി യിൽ അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്താരാഷ്ട്ര കോൺഫറൻസിന് ക്ഷണം ലഭിച്ചത്. വയനാട് കളക്ടറും ഡൽഹി ഐഐടി ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇഞ്ചുറി പ്രെവെൻഷൺസെന്റ്റും മോട്ടോർ വാഹന വകുപ്പിലെയും പിഡബ്ല്യൂഡിയിലെയും ഇതിനായി പരിശ്രമിച്ച ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകിയിരുന്നു. കൂടാതെ ഈ റിപ്പോർട്ട്‌ ഡൽഹി ഐഐടി TRIP സെന്ററിലെ സ്റ്റുഡന്റസ് റെഫെറെൻസിനായി ലൈബ്രറിയിൽ വച്ചിരുന്നു.

18.92 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ അംഗീകാരവുമായിട്ടുണ്ട്. ദില്ലി ഐഐടിയിലെ ട്രിപ് സെന്ററിൻ്റെ സ്പോൺസർഷിപ്പിലാണ് വയനാടിൻ്റെ പ്രോജക്ട് രാജ്യത്തിനഭിമാനമായി ലോകവേദിയിൽ അവതരിപ്പിച്ചത് കേരളത്തിൽ നടപ്പാക്കിയ എഐ കാമറ ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കോൺഫറൻസിൽ പ്രശംസിക്കപ്പെട്ടു. മാനന്തവാടി താലൂക്കിൽ നടത്തിയ ഓഡിറ്റും തയ്യാറാക്കിയ പദ്ധതിയും ലോകവേദിയിൽ എത്തിയതിന്റെ അഭിമാന നിറവിലാണ് മോട്ടോർ വാഹന വകുപ്പ്. നിലവിൽ ബത്തേരി താലൂക്കിൽ റോഡ് ഓഡിറ്റ് പൂർത്തിയാകുകയാണ്. വൈത്തിരി താലൂക്കിലും റോഡ് പരിശോധന നടത്തി പദ്ധതികൾ തയ്യാറാ ക്കും. റോഡ് സേഫ്റ്റി കൗൺസിൽ ഈ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കാനാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0
പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക്...

നിപ ബാധിത സമ്പർക്കപ്പട്ടികയിലെ രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ പരിശോധനാ...

അവധിക്കാല അധ്യാപക സംഗമം ജില്ലാതല ഉദ്ഘാടനം നാളെ (മെയ് 13)

0
പത്തനംതിട്ട : സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി അവധിക്കാല അധ്യാപക സംഗമത്തിന്റെ...

‘കരുതലാകാം കരുത്തോടെ’ സമഗ്ര കര്‍മപദ്ധതിക്ക് ജില്ലയിൽ തുടക്കം

0
പത്തനംതിട്ട : 'കരുതലാകാം കരുത്തോടെ' രക്ഷാകര്‍തൃ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ സമഗ്ര കര്‍മപദ്ധതിക്ക്...