Saturday, May 3, 2025 9:57 pm

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികള്‍ സമയബന്ധിതമായി ക്രമീകരണം പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ 188 സ്റ്റാളുകള്‍ ക്രമീകരിക്കും. ശുചിത്വമിഷനും നഗരസഭയും മാലിന്യസംസ്‌കരണം നിര്‍വഹിക്കും. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും.

സാംസ്‌കാരിക പരിപാടി, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ തീംസ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. മേളയില്‍ സര്‍ക്കാര്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പോലീസ് മേധാവി വി ജി വിനോദ്കുമാര്‍, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവര പൊതുജന സമ്പര്‍ക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

0
കടപ്ര : മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളിൽ കാണപ്പെടുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്...

പാലക്കാട് മതിൽ തകർന്നുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

0
പാലക്കാട് : പാലക്കാട് അഞ്ച് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് എലപ്പുള്ളി നെയ്തലയിൽ...

രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്ന് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ട്

0
രാജസ്ഥാൻ: പാക് ജവാൻ ബിഎസ്എഫിൻ്റെ പിടിയിലായതായി റിപ്പോര്‍ട്ട്. രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്നാണ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട്...