പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2023 മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന – വിപണന മേള സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയ് 12ന് വൈകുന്നേരം നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേളയുടെ ലക്ഷ്യം, തീം
സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന – ക്ഷേമപദ്ധതികളെ കുറിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനും വിവിധ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും നാട് കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവര്‍ത്തകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിനും കലാകാരന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ക്കു കൈത്താങ്ങാകുന്നതിനുമാണ് ‘എന്റെ കേരളം’ മേള സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ മേളയുടെ തീം ‘യുവതയുടെ കേരളം’, ‘കേരളം ഒന്നാമത്’ എന്നിവയാണ്.
സാംസ്‌കാരിക ഘോഷയാത്ര
മേയ് 12ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് വര്‍ണാഭമായ സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു പൊലിമ കൂട്ടും.
സ്റ്റാളുകള്‍, മറ്റ് ആകര്‍ഷണം
ആകെ 70,139 ചതുരശ്ര അടി സ്ഥലത്താണ് പന്തല്‍ ഒരുക്കുന്നത്. ശീതീകരിച്ച തീം- കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണമാകും.
ആകെ 205 സ്റ്റാളുകളുണ്ടാകും. ഇതില്‍ 47 സ്റ്റാളുകള്‍ സര്‍ക്കാര്‍ വിഭാഗത്തിലും 39 സ്റ്റാളുകള്‍ യൂത്ത് സെഗ്മെന്റിലും 119 സ്റ്റാളുകള്‍ കൊമേഴ്സ്യല്‍ വിഭാഗത്തിലുമായിരിക്കും. കിഫ്ബിയാണ് മേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, ടൂറിസം പവലിയന്‍, കിഫ്ബി വികസന പ്രദര്‍ശനം, ബി ടു ബി മീറ്റ്, അമ്യൂസ്മെന്റ് ഏരിയ, ഡോഗ് ഷോ, സെല്‍ഫി പോയിന്റ്, സ്പോര്‍ട്സ് ഏരിയ, നവീനസാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക- വാണിജ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, തത്സമയമത്സരങ്ങള്‍, തുടങ്ങിയവ മേളയെ ആകര്‍ഷകമാക്കും.
സെമിനാറുകള്‍,
കലാ-സാംസ്‌കാരികപരിപാടികള്‍
എല്ലാ ദിവസവും രാവിലെ ബോധവല്‍കരണ സെമിനാറുകള്‍ നടക്കും. ഉച്ചകഴിഞ്ഞ് വിവിധ വകുപ്പുകളുടെ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. രാത്രി ഏഴിന് പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന കലാസന്ധ്യ നടക്കും. മേയ് 12ന് രാവിലെ 11ന് പോലീസ് വകുപ്പിന്റെ സെമിനാര്‍-ഞാന്‍ തന്നെയാണ് പരിഹാരം: സാമൂഹ്യ പ്രതിബദ്ധതയും സുസ്ഥിര ഉപഭോഗവും. ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസിന്റെ സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്രപിന്നണിഗായിക മഞ്ജരിയുടെ ഗാനമേള.
മേയ് 13ന് രാവിലെ ഒന്‍പതിന് റവന്യു -ദുരന്തനിവാരണ വകുപ്പിന്റെ സെമിനാര്‍-സുസ്ഥിര വികസനത്തില്‍ ദുരന്തനിവാരണത്തിന്റെ പങ്ക്. രാവിലെ 11ന് കൃഷി വകുപ്പിന്റെ സെമിനാര്‍-ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ കഥകളി ക്ലബിന്റെ കഥകളി. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക അപര്‍ണരാജീവിന്റെ ഗാനമേള- അണ്‍പ്ലഗ്ഗ്ഡ്. രാത്രി 8.30ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ട്. മേയ് 14ന് രാവിലെ ഒന്‍പതിന് പൊതുമരാമത്ത് വകുപ്പിന്റെ സെമിനാര്‍-മുഖച്ഛായ മാറുന്ന കേരളം-പൊതുമരാമത്ത് വകുപ്പിലൂടെ. രാവിലെ 11ന് വിദ്യാഭ്യാസ വകുപ്പിന്റെ സെമിനാര്‍ സ്‌കൂള്‍-ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണങ്ങളും ഭാവി കേരള സമൂഹവും. ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളം വീരമണികണ്ഠ കളരിയുടെ കളരിപ്പയറ്റ്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ ദേവാനന്ദിന്റെ ഗാനമേള. മേയ് 15ന് രാവിലെ ഒന്‍പതിന് ആരോഗ്യവകുപ്പിന്റെ(അലോപ്പതി) സെമിനാര്‍- ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. രാവിലെ 10.30ന് മൃഗസംരക്ഷണ വകുപ്പിന്റെ സെമിനാര്‍ – വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം. രാവിലെ 11.30ന് ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍ – ഉള്‍നാടന്‍ മത്സ്യകൃഷി, ആധുനിക രീതികളും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് റവന്യു വകുപ്പിന്റെ സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കടമ്മനിട്ട ഗോത്രകലാ കളരിയുടെ കാലന്‍കോലം. രാത്രി ഏഴിന് ഉപകരണസംഗീതമേള – സ്റ്റീഫന്‍ദേവസി ആന്‍ഡ് സോളിഡ് ബാന്‍ഡ്. മേയ് 16ന് രാവിലെ ഒന്‍പതിന് എക്സൈസ് വകുപ്പിന്റെ സെമിനാര്‍ – യുവാക്കളുടെ ജീവിതശൈലിയും മയക്കുമരുന്നും. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഐഎസ്എം) സെമിനാര്‍ -യുവാക്കളില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളും അതിനുള്ള പ്രതിവിധിയും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിത – ശിശു വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് എക്സൈസ് വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നാടകം. രാത്രി ഏഴിന് പ്രസീത ചാലക്കുടിയുടെ സംഗീതപരിപാടി – പതി ഫോക്ക്ബാന്‍ഡ് അവതരിപ്പിക്കുന്ന ഓളുള്ളേരി. മേയ് 17ന് രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍.
രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡ്.
മേയ് 18ന് രാവിലെ 10ന് ശുചിത്വമിഷന്‍, നവകേരളം മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ – നെറ്റ് സീറോയിലെത്തുന്നതില്‍ മാലിന്യ സംസ്‌കരണത്തിന്റെ പങ്ക്. രാവിലെ 11.30ന് പട്ടികജാതി വികസന വകുപ്പിന്റെ സെമിനാര്‍ – ഉന്നത വിദ്യാഭ്യാസ മേഖല- സാധ്യതകള്‍, സൗകര്യങ്ങള്‍, കാഴ്ചപ്പാടുകള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് പട്ടികജാതി വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം അഞ്ചിന് കുളത്തൂര്‍ ശ്രീദേവി പടയണിസംഘത്തിന്റെ വേലകളി. രാത്രി ഏഴിന് പ്രശസ്ത പിന്നണിഗായകന്‍ പന്തളം ബാലന്റെ ഗാനമേള.
സമാപനസമ്മേളനം
മേയ് 18ന് വൈകുന്നേരം നാലിന് സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിലെ സമ്മാനദാനവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033