Saturday, July 5, 2025 4:26 pm

എന്റെ കേരളം മേള – പത്തനംതിട്ടയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എന്റെ കേരളം മേള, പത്തനംതിട്ടയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയില്‍ സൗജന്യ ഓണ്‍ലൈന്‍ സേവനം അക്ഷയ ഒരുക്കും. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക്. ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡ് പുതുക്കല്‍, തെറ്റുതിരുത്തല്‍, ആധാറുമായി റേഷന്‍, പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനം അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന സന്ദര്‍ശകര്‍ക്ക് ലഭ്യമാകും. വ്യക്തിഗത രേഖ ഡിജിറ്റലായി സൂക്ഷിക്കുന്ന ഡിജിലോക്കര്‍ സംവിധാനവും സ്റ്റാളില്‍ ഏര്‍പ്പെടുത്തും. ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം.

ചലച്ചിത്ര ആസ്വാദകര്‍ക്കായി മിനി തിയേറ്റര്‍
ചലച്ചിത്ര ആസ്വാദകരെ ക്ഷണിച്ച് എന്റെ കേരളം പ്രദര്‍ശന മേള. പഴയകാല ഹിറ്റ് ചിത്രങ്ങള്‍ തിയേറ്റര്‍ അനുഭവത്തില്‍ വീണ്ടും ആസ്വദിക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്നാണ് അനുഭവം ഒരുക്കുന്നത്. പൂര്‍ണമായും ശീതികരിച്ച 1500 ചതുരശ്ര അടി വലിപ്പമുള്ള മിനി തിയേറ്ററില്‍ 11.5 അടി നീളവും 21.5 അടി വീതിയുമുള്ള എച്ച്ഡി എല്‍ഇഡി വാളിലാണ് പ്രദര്‍ശനം. അത്യാധുനീക സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിലുള്ള തിയേറ്ററില്‍ ഒരേ സമയം 75 പേര്‍ക്ക് സിനിമ കാണാം. ദിവസം അഞ്ച് ഷോ വീതം ആറ് ദിവസത്തേക്ക് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ആരാധകരുടെ ആരവങ്ങളാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകള്‍ മുതല്‍ ക്ലാസിക് ചിത്രങ്ങളുള്‍പ്പെടെ വിവിധ കാലഘട്ടത്തിലുള്ളവ വീക്ഷിക്കാം.

മലയോര മേഖലയുടെ ദൃശ്യാവിഷ്‌കാരവുമായി ടൂറിസം വകുപ്പ്
മലയോരമേഖലയിലെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കി ടൂറിസം- പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം മേഖലയിലെ സാധ്യതകളുടെ ദൃശ്യാവിഷ്‌കാരമാണ് സ്റ്റാളില്‍. ഗ്രാമീണ വഴിയും വയലും കുളവും തേവ് കൊട്ടയും ഓലക്കുടിലും പഴയതലമുറയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുമ്പോള്‍ യുവതലമുറയ്ക്ക് പുതുഅനുഭവം നല്‍കും. സാഹസിക ടൂറിസം അടയാളപ്പെടുത്തുന്ന കാഴ്ചയും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലൂടെ ലഭിക്കും.

മേളയില്‍ ട്രാക്കൊരുക്കി കായിക വകുപ്പ്
എന്റെ കേരളം പ്രദര്‍ശന മേളയില്‍ പ്രായഭേദമില്ലാതെ പങ്കെടുക്കാവുന്ന വ്യത്യസ്ത മല്‍സര ഇനങ്ങളുമായി കായിക വകുപ്പിന്റെ സ്റ്റാള്‍. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും വിവരങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കും. സിന്തറ്റിക് ട്രാക്കുള്‍പ്പെടെ ഗ്രൗണ്ടിന്റെ മാതൃകയിലാണ് സ്റ്റാളിന്റെ രൂപകല്‍പ്പന. സ്റ്റാളിന്റെ മധ്യത്തില്‍ മിനി ഫുട്‌ബോള്‍ ടര്‍ഫുമുണ്ട്. വിവിധ കായിക മത്സരങ്ങള്‍ പരിശീലിക്കാനും അവസരമുണ്ട്. ഹെല്‍ത്തി കിഡ്സും സന്ദര്‍ശകര്‍ക്ക് ആരോഗ്യ, ഫിറ്റ്നസ് വിഷയങ്ങളെക്കുറിച്ചുള്ള വിവരം നല്‍കുന്നതിന് പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

ഗെയിമുകളിലൂടെ അറിവ് പകരാന്‍ എക്സൈസ് സ്റ്റാള്‍
യുവജനതയെ കീഴ്പ്പെടുത്തുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ഗെയിമുകളിലൂടെ സന്ദേശം പകരാന്‍ എന്റെ കേരളം പ്രദര്‍ശന മേളയില്‍ സ്റ്റാളുമായി എക്സൈസ് വകുപ്പ്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ബോധവല്‍ക്കരണവും പരാതി സ്വീകരിക്കുന്നതിന് സീക്രട്ട് ബോക്സും ഒരുക്കും. ലഹരിക്കെതിരെ ഒരു ത്രോ എന്ന ആശയവുമായി ബാസ്‌ക്കറ്റ് ബോള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഡാറ്റ് ബോര്‍ഡ്, പസില്‍, ലഹരിക്കെതിരെ ക്യാപ്ഷന്‍ തുടങ്ങിയവ ഒരുക്കും. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പില്‍ ജേതാവാകുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മേളയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ നാടകം, കളരിപയറ്റ് എന്നിവയും അരങ്ങേറും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....