പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ മികച്ച പ്രകടനം നടത്തിയവരെയും മേളയില്‍ മികച്ച സ്റ്റാളുകള്‍ ഒരുക്കിയവരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട പ്രസ് ക്ലബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ജൂറി അംഗങ്ങളാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള മൊമന്റോ മേയ് 18ന് വൈകുന്നേരം നാലിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയുടെ സമാപന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്യും.
ഘോഷയാത്രയിലെ മികച്ച പ്രകടനം
ഘോഷയാത്രയിലെ മികച്ച പ്രകടനത്തിനുള്ള ഒന്നാം സ്ഥാനം വനിതാ ശിശുവികസന വകുപ്പ് (ഐ.സി.ഡി.എസ്) നേടി. പങ്കാളിത്തം, വസ്ത്രധാരണം, സന്ദേശ പ്രചാരണം, അച്ചടക്കം എന്നിവയിലൂടെ വനിതാ ശിശുവികസന വകുപ്പ് ശ്രദ്ധിക്കപ്പെട്ടു. രണ്ടാംസ്ഥാനം പട്ടികജാതി വികസന വകുപ്പും കൃഷി വകുപ്പും പങ്കിട്ടു. പട്ടികജാതി വികസന വകുപ്പ് വേഷവിധാനം, ഫ്ളോട്ട്, അച്ചടക്കം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. കൃഷി വകുപ്പ് പങ്കാളിത്തത്തിലും വേഷവിധാനത്തിലും പ്ലക്കാര്‍ഡുകളിലൂടെ നടത്തിയ ആശയ വിനിമയത്തിലും മികച്ചു നിന്നു. മൂന്നാംസ്ഥാനം എക്സൈസ് വിമുക്തി മിഷനും മോട്ടോര്‍ വാഹനവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും പങ്കിട്ടു.
പ്രത്യേക പുരസ്‌കാരം
സാംസ്‌കാരികഘോഷയാത്രയെ മികവുറ്റതാക്കുന്നതില്‍ വഹിച്ച പങ്ക് സ്പോര്‍ട്സ് കൗണ്‍സിലിനെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമാക്കി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കായിക താരങ്ങള്‍ സാംസ്‌കാരികഘോഷയാത്രയില്‍ അണിനിരന്നു നടത്തിയ പ്രകടനങ്ങള്‍ ഏറെ ആകര്‍ഷണീയമായി.
പ്രദര്‍ശന സ്റ്റാള്‍
പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഒന്നാംസ്ഥാനം നേടി.
മേള സന്ദര്‍ശിച്ചവരെ ബോധവത്കരിക്കുന്നതില്‍ സ്റ്റാളിലെ പ്രവര്‍ത്തകര്‍ കാട്ടിയ താത്പര്യം ജൂറി പ്രത്യേകം പരാമര്‍ശിച്ചു. സ്റ്റാളിലെ പ്രദര്‍ശനം, വിവിധ സംരക്ഷണ പദ്ധതികളെ സംബന്ധിച്ച ബോധവത്കരണം, പോഷക മൂല്യമുള്ള ഭക്ഷണസാധനങ്ങളുടെ പ്രദര്‍ശനം എന്നിവ മികച്ചതായിരുന്നെന്നും ജൂറി വിലയിരുത്തി.
മികവിന് പുരസ്‌കാരം
പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ എക്സൈസ് വിമുക്തി മിഷന്‍, പോലീസ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, മോട്ടോര്‍ വാഹനവകുപ്പ് എന്നിവ എടുത്തു പറയത്തക്ക നിലയില്‍ പ്രവര്‍ത്തിച്ചത് കണക്കിലെടുത്ത് മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.
സേവന സ്റ്റാള്‍
മികച്ച സേവന സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഐടി മിഷനും ആരോഗ്യവകുപ്പും പങ്കിട്ടു.
വ്യവസായ സ്റ്റാള്‍
മികച്ച വ്യവസായ സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ജഗന്‍സ് മില്ലറ്റ്സ് ബാങ്ക് നേടി.
ചെറുധാന്യങ്ങളും വിശേഷ ഗുണങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ബോധവ്തകരണവും വില്പനയും ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷവുമായി ബന്ധപ്പെട്ട് ഈ സ്റ്റാളിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായെന്നും ജൂറി വിലയിരുത്തി.
പ്രത്യേക പുരസ്‌കാരം
മേളയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ സംരംഭങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും ജില്ലാ മിഷന് പ്രത്യേക പുരസ്‌കാരം നല്‍കാവുന്നതാണെന്നും ജൂറി വിലയിരുത്തി. ഈ വിഭാഗത്തില്‍ ആറന്മുള പാര്‍ഥസാരഥി ഹാന്‍ഡി ക്രാഫ്റ്റ്സ്, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം എന്നിവയെ പ്രത്യേക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.
ഓപ്പണ്‍ ഏരിയ പ്രദര്‍ശനം
ഓപ്പണ്‍ ഏരിയാ പ്രദര്‍ശന വിഭാഗത്തില്‍ പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജ് ഒന്നാംസ്ഥാനം നേടി.
ജൂറി
സാംസ്‌കാരിക ഘോഷയാത്രയിലെ വിജയികളെ ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്‍, കേരള കൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം. ബിജു മോഹന്‍, മംഗളം പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് തെരഞ്ഞെടുത്തത്. സ്റ്റാള്‍ വിഭാഗത്തിലെ വിജയികളെ പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റും മംഗളം ബ്യൂറോ ചീഫുമായ സജിത്ത് പരമേശ്വരന്‍, ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന്‍, ജന്മഭൂമി പത്തനംതിട്ട റിപ്പോര്‍ട്ടര്‍ പി. വേണുനാഥ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് തെരഞ്ഞെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033