Friday, May 9, 2025 3:41 pm

‘എന്റെ രചനാലോകങ്ങൾ- കുരീപ്പുഴ ശ്രീകുമാർ’ ആശയവിനിമയപരിപാടി ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന “എന്റെ രചനാലോകങ്ങൾ- കുരീപ്പുഴ ശ്രീകുമാർ” ആശയവിനിമയപരിപാടി ശനിയാഴ്ച ( ജൂലായ് 1) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ടൗൺ ഹാളിൽ നടക്കും. നിരൂപകൻ പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖപ്രഭാഷണം നടത്തും. കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി മോഡറേറ്റർ ആകും. കവിയും നിരൂപകനുമായ ഡോ. നിബുലാൽ വെട്ടൂർ, കവിയും നോവലിസ്റ്റുമായ പ്രീത് ചന്ദനപ്പള്ളി, കവി ജിനു എന്നിവർ പ്രസംഗിക്കും.

കീഴാളപക്ഷത്തുനിന്നും ഇന്ത്യൻ സംസ്കൃതിയെ അഴിച്ചുപണിയുന്ന ആശയ സംവാദ പരിസരങ്ങൾ കുരീപ്പുഴ ശ്രീകുമാർ സൃഷ്ടിക്കുന്നുണ്ട്. ദുരിതാനുഭവങ്ങളാൽ വേട്ടയാടപ്പെടുന്ന മനുഷ്യചേതനയുടെ ആവിഷ്കാരമാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള കലാപസന്നദ്ധതയാണ് ആ കവിതകളിൽ ദൃശ്യമാകുന്നത്. നാടൻപാട്ടു പാരമ്പര്യത്തിന്റെ താളലയബദ്ധതയും ദേശഭാവനാസൗന്ദര്യവും ആ കവിതകളെ ജനകീയവും മൂല്യവത്തും വിമോചനാത്മകവുമാക്കി. മതേതരനിലപാടുകളും ദളിത് വംശത്തിന്റെ ചെറുത്തുനില്പുകളും പെണ്മയുടെ സ്വാതന്ത്ര്യവാഞ്ഛയും ഉയർത്തിപ്പിടിക്കുന്ന കുരീപ്പുഴക്കവിത യാഥാസ്ഥിതികത്വത്തെ അടിമുടി പ്രകോപിപ്പിക്കുന്നു. ആഴമേറിയ പച്ചപ്പിൽ ഇറങ്ങിനില്ക്കുന്ന ആ കവിതകൾ സമൂഹമനുഷ്യന്റെ ആത്മസങ്കടങ്ങൾക്കൊപ്പമാണ്.

എഴുത്തുകാരുടെ അകം ജീവിതത്തെപ്പറ്റിയുള്ള അവ്യക്തതകൾ ഇല്ലായ്മ ചെയ്യാൻ നിരന്തരമായ സംവാദങ്ങൾ ആവശ്യമാണ്. ഈ ദൗത്യനിർവഹണത്തിന്റെ ഭാഗമായി 2023 ജൂലായ് 1 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പത്തനംതിട്ട ടൗൺ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന എന്റെ രചനാലോകങ്ങൾ എന്ന ആശയവിനിമയപരിപാടിയിൽ മലയാളികളുടെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാർ സംസാരിക്കും. എഴുത്തിൽ സ്വീകരിക്കുന്ന രാഷ്ട്രീയശരികൾ, ഏറ്റെടുക്കുന്ന സാംസ്കാരികദൗത്യങ്ങൾ, സ്വന്തം രചനാസങ്കല്പങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം മനസ്സുതുറക്കുന്നു. മുഴുവൻ സഹൃദയരുടെയും സജീവസാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷിക ക്യാമ്പ് ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി

0
ചെന്നിത്തല : 10 കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷികക്യാമ്പ്...

എം.ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു

0
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എം.ആർ അജിത് കുമാറിനെ എക്സൈസ്...

കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല ; ചെമ്പടി ചക്കംകരി പാടത്തെ കർഷകർ...

0
ചമ്പക്കുളം : കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല. കർഷകർ പ്രതിസന്ധിയിൽ....

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്...