Sunday, July 6, 2025 5:14 pm

മ്യാൻമർ ഭൂകമ്പത്തിൽ മരണം 3000 കടന്നു

For full experience, Download our mobile application:
Get it on Google Play

മ്യാൻമർ: മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കടന്നു. വെള്ളിയാഴ്ച മധ്യ മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 3085 പേർ മരിച്ചതായും 341 പേരെ കാണാതായതായുമാണ് ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിൽ 4,515 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 17 രാജ്യങ്ങളിൽ നിന്നെത്തിയവരാണ് രാജ്യത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 1,000 ടൺ സാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമായിട്ടാണ് ഇവർ എത്തിയത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ദുരന്തത്തെത്തുടർന്ന് പലയിടങ്ങളിലും ടെലികമ്മ്യൂണിക്കേഷൻസ് വ്യാപകമായി ലഭ്യമല്ലാത്തതിനാലും പല സ്ഥലങ്ങളിലും എത്തിപ്പെടാൻ പ്രയാസമുള്ളതിനാലും ദുരന്തബാധിതരുടെ കൃത്യമായ എണ്ണമല്ല ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതിനിടെ രാജ്യത്ത് നടന്നുവന്നിരുന്ന ആഭ്യന്തര യുദ്ധം നിലവിലെ ദുരന്ത ഭൂമിയിലെ മാനുഷിക സഹായ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈന്യം ബുധനാഴ്ച മുതൽ ഏപ്രിൽ 22 വരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2021-ൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആങ് സാൻ സൂചിയുടെ സർക്കാരിൽ നിന്ന് മ്യാൻമറിന്റെ സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ്  രാജ്യത്ത് ആഭ്യന്തര യുദ്ധം രൂക്ഷമായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...