മൈലപ്രാ : എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ ” ദുരിതങ്ങളുടെ നാലു വർഷം ” എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ വില്ലേജ് ആഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ.സുനിൽ എസ്. ലാൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ. എൻ .റ്റി. യൂ. സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , ഡി.സി. സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ , ബേബി മൈലപ്രാ , വിൽസൺ തുണ്ടിയത് , ബിജു ശമുവേൽ , ജോബി മണ്ണാറകുളഞ്ഞി , മാത്യൂക്കുട്ടി വർഗ്ഗീസ് , ഡെൻസൻ കെ. തുടങ്ങിയവർ പ്രസംഗിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം ; ജനങ്ങള്‍ക്ക് ദുരിതങ്ങളുടെ നാലു വർഷം
RECENT NEWS
Advertisment