Sunday, June 30, 2024 10:00 am

യുവമോർച്ച നേതാവിന്റെയും പിതാവിന്റെയും ദുരൂഹ മരണം ; മാതാവിനും ബന്ധുക്കൾക്കുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കുമ്പള: യുവമോര്‍ച്ച നേതാവ്‌ മരിച്ചതിനു പിന്നാലെ പിതാവ്‌ കടലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മാതാവും സഹോദരനുമടക്കം നാലുപേര്‍ക്കെതിരെ ഉള്ളാള്‍ പോലീസ്‌ കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള ബംബ്രാണ കല്‍ക്കുള മൂസ ക്വാര്‍ട്ടേഴ്‌സിലെ ലോകനാഥൻ (52), മകനും യുവമോര്‍ച്ച കുമ്പള മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡണ്ടുമായ രാജേഷ് ബംബ്രാണ (30) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ മാസം 10ന്‌ കാണാതായ രാജേഷിനെ 12ന്‌ ഉള്ളാള്‍ ബങ്കരക്കടലില്‍ മരിച്ച നിലയിലാണ് കാണപ്പെട്ടത്. ലോകനാഥനെ രണ്ടു ദിവസം മുമ്പാണ്‌ ഉള്ളാൾ സോമേശ്വരം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

സംഭവത്തിൽ ലോകനാഥയുടെ ഭാര്യ പ്രഭാവതി (49) മകന്‍ ശുഭം (25), പ്രഭാവതിയുടെ സഹോദരി ബണ്ട്വാള്‍ മുണ്ടപ്പദവ്‌ നരിങ്കാനയിലെ ബേബി എന്ന ഭാരതി (38), ബംബ്രാണ ആരിക്കാടി പള്ളത്തെ സന്ദീപ്‌ (37) എന്നിവര്‍ക്കെതിരെ ഉള്ളാള്‍ പോലീസ്‌ കേസെടുത്തു. ലോകനാഥന്റെ സഹോദരനും തൊക്കോട്ട് മഞ്ചിലയില്‍ താമസക്കാരനുമായ സുധാകരന്‍ നല്‍കിയ പരാതി പ്രകാരമാണ്‌ കേസ്. ഇവരുടെ പ്രേരണയിലാണ് ലോകനാഥൻ ജീവനൊടുക്കിയതെന്ന് സുധാകരന്‍ പോലീസിനു മൊഴി നല്‍കി. ഇതു സംബന്ധിച്ച ശബ്‌ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും മൊഴിയില്‍ വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൊണാക്കോയെയും വെനസ്വേലയെയും ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ്

0
പാരീസ്: മൊണാക്കോയെയും വെനസ്വേലയെയും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തി എഫ്എടിഎഫ് . ഈ...

തിരൂരിലെ ഹംസയുടെ മരണം കൊലപാതകം ; താനൂർ സ്വദേശി അറസ്റ്റിൽ

0
മലപ്പുറം : തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിച്ചിറ സ്വദേശി ഹംസ(45)യുടെ...

വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ പിതാവും...

‘ സ്റ്റാഫ് റൂമിൽ സിസിടിവി വെച്ചത് ചോദ്യംചെയ്തതിന് കൂട്ട സ്ഥലമാറ്റം ‘ : പ്രിൻസിപ്പാളിനെതിരെ...

0
കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി...