കോഴിക്കോട് : വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മത്സരിക്കില്ല. മുതിര്‍ന്ന നേതാവ് എന്‍ വേണുവിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ വടകര സീറ്റില്‍ ആര്‍ എം പിക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇവിടെ രമ മത്സരിക്കണമെന്ന സമ്മര്‍ദം യു ഡി എഫ് തുടരുന്നുണ്ട്. എങ്കിലും വേണു മത്സരിക്കട്ടെ എന്ന അഭിപ്രായമാണ് രമക്കുള്ളത്. എന്നാല്‍ യു ഡി എഫിന്റെ സമ്മര്‍ദത്തിന് രമ വഴങ്ങുമോയെന്നാണ് ഇനി അറിയാനുള്ളത്. എന്തായാലും വടകരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ എം പിയില്‍ നിന്നാണെന്ന് വ്യക്തമായിരിക്കുകയാണ്.
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മത്സരിക്കില്ല ; മുതിര്‍ന്ന നേതാവ് എന്‍ വേണു വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി
RECENT NEWS
Advertisment