നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന നാദാപുരത്ത് സിപിഎം നേതാവ് സിഎച്ച് മോഹനന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗമാണ് സിഎച്ച് മോഹനൻ. ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് കാണപ്പെട്ടത്. നാദാപുരം പോലീസ് റീത്ത് എടുത്ത് മാറ്റി. തെരഞ്ഞെടുപ്പിനിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
നാദാപുരത്ത് സിപിഎം നേതാവ് സിഎച്ച് മോഹനന്റെ വീട്ട് മുറ്റത്ത് റീത്ത് വെച്ചു
RECENT NEWS
Advertisment