പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിൽ ഇടതുപക്ഷം എസ്. ഡി. പി. ഐയുമായി ചേര്‍ന്നാണ് ഭരണം നടത്തുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആരോപിച്ചു.
നഗരസഭ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നടന്ന ധാരണ പത്രം ഒപ്പിടുന്നത് സംബന്ധിച്ച വോട്ടെടുപ്പിലെ എസ്.ഡി.പി.ഐയുടെ നിലപാട് ഈ കൂട്ടുകെട്ടിന് വ്യക്തമായ തെളിവാണ്. മതേതരത്വ സംരക്ഷകരെന്ന് പറയുന്നവർ തന്നെ വർഗ്ഗീയതയെ കൂട്ടുപിടിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഭരണത്തിലേറിയത് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ തീരുമാനം കൈക്കൊള്ളാന്‍വേണ്ടി മാത്രമായിരുന്നെന്നും എസ്.ഡി.പി.ഐ കൌണ്‍സിലര്‍മാര്‍ക്ക് അധികം താമസിക്കാതെ വിവരങ്ങള്‍ മനസ്സിലാകുമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
നഗരസഭയുടെ സ്ഥലം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള നീക്കത്തെ എതിർക്കുമെന്നും യു.ഡി. എഫ് അധികാരത്തിൽ എത്തിയാൽ നഗരസഭയുടെ പരമാധികാരം നിലനിർത്തി കൊണ്ടുള്ള സ്‌റ്റേഡിയം നിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.