തിരുവനന്തപുരം : നായർ സമൂഹം അതിസങ്കീർണമായ അവസ്ഥയിലാണെന്നും ആയിരക്കണക്കിന് പുരുഷന്മാർ വിവാഹം കഴിക്കാതെ നിൽക്കുകയാണെന്നും കുറിപ്പ്. വിവാഹവും പ്രത്യുൽപാദനവും ഇല്ലെങ്കിൽ സമുദായം ശോഷിച്ച് ഇല്ലാതാകുമെന്നതിൽ സംശയമില്ലെന്നും നായർ വീടുകളിൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും മാവേലിക്കര സ്വദേശിയും ഹൈദരാബാദ് നിവാസിയുമായ സുരേഷ് ജി നായർ ഫേസ്ബുക്കിൽ കുറിച്ചതാണ് വൈറൽ ആയത്.
കുറിപ്പിന്‍റെ പൂർണരൂപം
ഏകദേശം 2030ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥർക്ക്, അവർ പറയുന്ന ഡിമാൻഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായർ സമൂഹത്തിന് ഉണ്ടാകും. വിവാഹവും പ്രത്യുൽപ്പാദനവും ഇല്ലെങ്കിൽ നമ്മൾ ശോഷിച്ച് ഇല്ലാതാകുമെന്നതിൽ സംശയമില്ല.
നായർ സമൂഹത്തിലെ ആൺകുട്ടികൾ യാതൊരു ഡിമാന്റും ഇല്ലെങ്കിൽക്കൂടിയും പെണ്ണു കിട്ടാതെ നിൽക്കുകയാണ്. അവർക്കൊരു പരിഗണനപോലും ആരും കൊടുക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങൾ ഇങ്ങനെ അവിവാഹിതർ ആയി നിന്നാൽ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
കേരളത്തിന് പുറത്ത് വടക്കേ ഇന്ത്യയിൽ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികൾ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലുള്ള നായർ മാതാപിതാക്കൾ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാൻ താല്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്. ഈ സമുദായം നിലനിൽക്കണമെങ്കിൽ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികൾ എന്ന നിലയിലേക്ക് നമ്മൾ കടക്കേണ്ടതാണ്. ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.