കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സിഡിഎസിൻ്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നൈർമല്യം പദ്ധതിയുടെ ഭാഗമായുള്ള ക്ലോറിനേഷൻ സഹായ ഉപകരണങ്ങളും സേഫ്റ്റി ഉപകരണങ്ങളും അടങ്ങിയ കിറ്റുകളുടെ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ ഉദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ആർ സി എച്ച് ഓഫീസർ ഡോ. ശ്യാം കേശവ് മുഖ്യതിഥി ആയിരുന്നു. പദ്ധതിയുടെ കോർഡിനേറ്റർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ പ്രതിനിധികൾക്ക് പരിശീലനം നല്കി.
ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ആണ് ക്ലോറിനേഷൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ക്ലോറിനേഷൻ നടത്തിയ കിണറുകളുടെ വിവരങ്ങൾ ഗൂഗിൾ ഫോം വഴി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് പ്രവർത്തനം വിലയിരുത്തുന്നതിനും സാധിക്കും. ഇത്തരത്തിൽ ഒരു പ്രവർത്തനം ജില്ലയിൽ ആദ്യമായാണ് നടപ്പാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിമി എഫ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ദാമോദരൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കരുണാകരൻ കെ.ആർ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജോളി ജോസഫ്, സി. ഡി. എസ് ചെയർപേഴ്സൺ സിന്ധു സി കെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഖിൽ എസ് നായർ, തേജസ് കുമ്പുളുവേലിൽ, അഞ്ജു സദാനന്ദൻ നീന മാത്യു, അഞ്ജലി കെ. പി. എന്നിവർ പ്രസംഗിച്ചു.