തിരുവനന്തപുരം: മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടത് രക്ഷാകര്‍ത്താക്കളല്ലെന്നും നീതിയാണ് വേണ്ടതെന്നും നജീബ് കാന്തപുരം എം.എല്‍.എ. ഇടതു പക്ഷ സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന്റെ കപട മുഖമാണിഞ്ഞു കൊണ്ട് ഇടത്പക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വന്‍ തോതില്‍ അട്ടിമറിക്കുകയാണെന്നും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് അവസരമൊരുക്കി വര്‍ഗീയത വളര്‍ത്തുന്ന ദ്രുവീകരണ ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടത്പക്ഷ സര്‍ക്കാരിന്റെ കീഴില്‍ തുടര്‍ച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അട്ടിമറികള്‍ക്കും വിവേചനത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് റാഫിദ് കണിയാപുരം ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
ന്യൂനപക്ഷ പദ്ധതികള്‍ക്കായി കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി ബഡ്ജറ്റില്‍ അനുവദിച്ച തുക പാഴാക്കല്‍, ഈ വര്‍ഷത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ചിലവഴിക്കാതെ അപേക്ഷ ക്ഷണിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ, സച്ചാര്‍-പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുളള പദ്ധതികളില്‍ നടന്ന അട്ടിമറി, മദ്റസാ അധ്യാപകര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതി നടപ്പില്‍ വരുത്താന്‍ കാണിക്കുന്ന അനാസ്ഥ തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് സോളിഡാരിറ്റി ന്യൂനപക്ഷ ഡയറക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. രണ്ട് പിണറായി സര്‍ക്കാറുകളുടെ കാലത്തായി ന്യൂനപക്ഷ പദ്ധതികള്‍ക്കായി ആകെ അനുവദിക്കപ്പെട്ട 632.64 കോടി രൂപയില്‍ ചെലവഴിക്കാതെ പാഴാക്കിയത് 193.9 കോടി രൂപയാണ് വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞത്. ആകെ അനുവദിക്കപ്പെട്ടതിന്‍റെ 30.6 ശതമാനം.
തിങ്കള്‍ രാവിലെ 10.30 ന് പാളയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭക്കടുത്ത് വെച്ച് പോലീസ് തsഞ്ഞു. ഡയറക്ടറേറ്റ് മാര്‍ച്ചില്‍ കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷഫീര്‍, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, മെക്ക നാഷണല്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ അബ്ദുല്‍ റഷീദ്, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കള്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ് മാന്‍, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റഹ് മാന്‍ ഇരിക്കൂര്‍, ജി.ഐ.ഒ സംസ്ഥാന കൗണ്‍സില്‍ അംഗം ഹവ്വ റാഖിയ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യമറിയിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്ബാട് അധ്യക്ഷത വഹിച്ചു. തന്‍സീര്‍ ലത്തീഫ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടിമാരായ തന്‍സീര്‍ ലതീഫ്, ഫാരിസ്.ഒ.കെ, അസ്ലം അലി, റഷാദ് വി.പി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033