കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശി കുമാർ ( 52) ആണു മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. കെ. ജി.എൽ. കമ്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പൻ – പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ – കാവേരി. മക്കള്‍ – സ്നേഹ , സന്ദീപ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
നാരങ്ങാനം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ച് മരിച്ചു
RECENT NEWS
Advertisment