ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ കർക്കടകവാവ് ആചരണത്തിന്റെ ഭാഗമായുള്ള നാരായണീയസത്രം 25-ന് തുടങ്ങും. എല്ലാ വ്യാഴാഴ്ചകളിലുമുള്ള നാരായണീയ പാരായണത്തിന് കളർകോട് ചിന്മയ വിദ്യാലയം പ്രിൻസിപ്പൽ ഡോ. രേഖ ദീപംതെളിക്കും. വെള്ളിയാഴ്ചമുതൽ 30 വരെ വിവിധ സമിതികളുടെ നേതൃത്വത്തിൽ നാരായണീയപാരായണം. 31-ന് രാമായണപാരായണ മത്സരം. 31-നു വൈകീട്ട് ആറിന് തിരുവനന്തപുരം മുതൽ തെക്കേമഠം അച്യുതഭാരതി സ്വാമിയ്യാർ സത്രത്തിനു ദീപംതെളിക്കും. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെയാണ് നാരായണീയ സത്രം.
ഒന്നിനു രാവിലെ ഒൻപതിന് ദശകം പാരായണം. രണ്ടിനു രാവിലെ ഒൻപതിന് ദശകംപാരായണം, മൂന്നിനു രാവിലെ 10-ന് പ്രഭാഷണം, വൈകീട്ട് സത്രസമർപ്പണം. കർക്കടകവാവിനോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കമാകും. ഒന്നിനും രണ്ടിനും രാവിലെ ഏഴിന് സുകൃതഹോമം, വൈകുന്നേരം 5.30-ന് വലിയ ഭഗവതിസേവ, മൂന്ന്, നാല് തീയതികളിൽ രാവിലെ ഏഴിനു തിലഹവനം. നാലിനു പുലർച്ചെ മൂന്നുമുതൽ പിതൃബലിതർപ്പണം, രാവിലെ അഞ്ചിന് തിലഹവനം, 10-ന് സായുജ്യപൂജ എന്നിവ നടക്കും. പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.