കോട്ടയം : നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. മന്ത്രി വി.എന്‍ വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണുന്നു. സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് നടപടി. ഇതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്കു ശേഷമുള്ള രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം യോഗം ചര്‍ച്ച ചെയ്യും.
സാമൂഹ്യാന്തരീക്ഷം കലുഷിതമാണെന്നും സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ആദ്യം എറണാകുളത്ത് നടത്താന്‍ തീരുമാനമാനിച്ചിരുന്നു. സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ സെക്രട്ടേറിയറ്റ് വിലയിരുത്തും.