കോന്നി: രാജ്യത്ത് സമ്പന്നന്മാര്‍ക്ക് വളരുവാന്‍ നരേന്ദ്ര മോദി അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ (എം) സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എം എല്‍ എ യുമായ രാജു എബ്രഹാം പറഞ്ഞു. മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ ഡി എഫ് കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 140 കോടി ജനങ്ങളെ മോദി കൈവിട്ടു. പാചകവാതവും പെട്രോളും ഡീസലുമെല്ലാം വിലകുറച്ച് നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ മോദി ഇവയുടെ വില രണ്ടിരട്ടിയായി വര്‍ധിപ്പിച്ചു. വര്‍ഗീയ ദ്രുവീകരണമാണ് നരേന്ദ്രമോദി ലക്ഷ്യം വയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ജാനാധിപത്യ കേരളം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവുമ്പുറം അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കൂടല്‍ മണ്ഡലം സെക്രട്ടറി സി കെ അശോകന്‍, അഡ്വ. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ, സി പി ഐ ജില്ലാ ക്‌സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി ഐ കൂടല്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലന്‍പടി, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ മങ്ങാട് സുരേന്ദ്രന്‍, എ ദീപകുമാര്‍, സുമതി നരേന്ദ്രന്‍, മിനി മോഹന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ പി ജെ അജയകുമാര്‍, റ്റി തുളസീധരന്‍, എസ് അജിത്, സണ്ണി ജോര്‍ജ്ജ് കൊട്ടാരത്തില്‍, രാമചന്ദ്രന്‍ പിള്ള, എം എസ് രാജേന്ദ്രന്‍, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരന്‍, ബി രാജേന്ദ്രന്‍ പിള്ള, അമൃത സജയന്‍, മിനി റജി, സി പി എം ജില്ലാ കമ്മറ്റി അംഗം പ്രൊഫ മോഹന്‍ കുമാര്‍, എ എന്‍ സലിം, ആര്‍ ബി രാജീവ് കുമാര്‍, പി സി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.